വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​തി​രാ​യ മാ​ന​ഷ്ട​ക്കേ​സി​ൽ സ്റ്റേ

01:38 PM Feb 14, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ മാ​ന​ന​ഷ്ട​ക്കേ​സ് വി​ധി​ക്ക് സ്‌​റ്റേ. മു​ന്‍​മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ​തി​രാ​യ വി​ധി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യാ​ണ് സ്‌​റ്റേ ചെ​യ്ത​ത്.

സോ​ളാ​ര്‍​മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് വി​എ​സ് 10.10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു സ​ബ് കോ​ട​തി ഉ​ത്ത​ര​വ്.

ജ​നു​വ​രി 22 നാ​ണ് സ​ബ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. അ​ന്യാ​യം ന​ൽ​കി​യ ദി​വ​സം മു​ത​ൽ ആ​റ് ശ​ത​മാ​നം‌ പ​ലി​ശ​യും കോ​ട​തി​ച്ചെ​ല​വും ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു പ്രി​ൻ​സി​പ്പ​ൽ സ​ബ് ജ​ഡ്ജി ഷി​ബു ദാ​നി​യേ​ൽ വി​ധി​ച്ച​ത്. ഈ ​ഉ​ത്ത​ര​വി​ലാ​ണ് ഉ​പാ​ധി​ക​ളോ​ടെ സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്‌​ജി പി.​വി.​ബാ​ല​കൃ​ഷ്‌​ണ​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ച്യു​താ​ന​ന്ദ​ന്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്തി​രു​ന്നു.