പ​ഞ്ചാ​ബ് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ബി​ജെ​പി​യി​ലേ​ക്ക്

12:18 PM Feb 14, 2022 | Deepika.com
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബ് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ മ​നീ​ഷാ ഗു​ലാ​ത്തി ബി​ജെ​പി​യി​ലേ​ക്ക്. ജ​ല​ന്ദ​റി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യി​ലാ​ണ് ഇ​വ​ര്‍ അം​ഗ​ത്വം സ്വീ​ക​രി​ക്കു​ക.

പ​ഞ്ചാ​ബ് മു​ന്‍​മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗി​നോ​ട് ഏ​റെ ചാ​യ്‌​വ് ഉ​ള്ള വ്യ​ക്തി​യാ​ണ് മ​നീ​ഷാ ഗു​ലാ​ത്തി. കാ​റ്റി​ന്‍റെ ദി​ശ എ​ന്നോ​ട് ചോ​ദി​ക്ക​രു​ത്, ശ്വാ​സം​മു​ട്ടി​ക്കു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് ഇ​തു​വ​രെ, ഇ​പ്പോ​ള്‍ ഒ​രു പു​തി​യ തു​ട​ക്കം. മ​നീ​ഷ​യു​ടെ ശ​ബ്ദം സ്വ​ത​ന്ത്ര​മാ​യി പ്ര​തി​ധ്വ​നി​ക്കും. എ​ന്ന് മ​നീ​ഷ ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത് സിം​ഗ് ച​ന്നി​ക്കെ​തി​രെ മ​നീ​ഷ മീ ​ടൂ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.