കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രണ്ട് അന്തേവാസികളെ കാണാതായി. ഒരു സ്ത്രീയെയും പുരുഷനെയുമാണ് കാണാതായിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നതെങ്കിലും ഏറെ വൈകിയാണ് വിവരം അധികൃതർ അറിഞ്ഞത്.
ഇവരെ കണ്ടെത്താൻ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പോലീസ് തെരച്ചിൽ നടത്തുന്നുണ്ട്. ഇവർ എങ്ങനെയാണ് പുറത്ത് കടന്നതെന്നും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സന്ദർശനം നടത്തിയിരുന്നു. സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരുടെ കുറവിനെക്കുറിച്ച് സന്ദർശനത്തിനിടെ കമ്മീഷൻ പരാമർശം നടത്തിയിരുന്നു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രണ്ടുപേരെ കാണാതായി
11:43 AM Feb 14, 2022 | Deepika.com