മോ​ഡ​ലു​ക​ളു​ടെ മ​ര​ണം; റോ​യി​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ

11:09 AM Feb 14, 2022 | Deepika.com
കൊ​ച്ചി: ന​മ്പ​ര്‍ 18 ഹോ​ട്ട​ലു​ട​മ റോ​യി വ​യ​ലാ​ട്ടി​നെ​തി​രെ മ​രി​ച്ച മോ​ഡ​ലു​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍. പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ൽ റോ​യി​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. റോ​യി​ക്കെ​തി​രെ​യു​ണ്ടാ പോ​ക്‌​സോ കേ​സു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്‍​സി ക​ബീ​റി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

പെ​ണ്‍​കു​ട്ടി​ക​ള്‍ മ​രി​ച്ച​തി​ല്‍ റോ​യി​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണം. സം​ഭ​വ​ത്തി​ല്‍ സി​ബിഐ ​അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ന്‍​സി ക​ബീ​റി​ന്‍റെ ബ​ന്ധു ന​സീ​മു​ദീ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ല്‍ റോ​യി​ക്ക് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന ദി​വ​സം ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​രാ​തി​രി​ക്കാ​നാ​ണ് ഡി​വൈ​സു​ക​ള്‍ ന​ശി​പ്പി​ച്ച​ത്. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് മ​ദ്യ​മോ മ​റ്റെ​ന്തെ​ങ്കി​ലു​മോ ന​ല്‍​കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ടാ​കാം. അ​തി​ല്‍ നി​ന്ന് ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും ന​സീ​മു​ദീ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, മോ​ഡ​ലു​ക​ളു​ടെ അ​പ​ക​ട​മ​ര​ണ​ത്തി​ല്‍ കു​റ്റ​പ​ത്രം ഈ ​ആ​ഴ്ച സ​മ​ര്‍​പ്പി​ക്കും. കേ​സി​ല്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി ന​മ്പ​ര്‍ 18 ഹോ​ട്ട​ലു​ട​മ റോ​യി ജെ. ​വ​യ​ലാ​ട്ട്, സൈ​ജു ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ എ​ട്ടു​പേ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്ള​ത്. മ​നഃ​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, തെ​ളി​വു​ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.