ഗ​വ​ർ​ണ​ർ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള ഗോ​വ​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി

10:21 AM Feb 14, 2022 | Deepika.com
രാ​ജ്ഭ​വ​ൻ(​ഗോ​വ): ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ഗോ​വ​യി​ൽ ഇ​ന്നു ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഗോ​വ രാ​ജ്ഭ​വ​ൻ ഉ​ൾ​പ്പെ​ടു​ന്ന താ​ലി​ഗാ​വ് മ​ണ്ഡ​ല​ത്തി​ൽ ഗ​വ: സ്കൂ​ളി​ലെ 15-ാം ന​ന്പ​ർ ബൂ​ത്തി​ൽ കാ​ല​ത്ത് ഏഴിന് ഭാ​ര്യ റീ​ത്ത​യോ​ടൊ​പ്പം എ​ത്തി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽനിന്നു പേ​രു നീ​ക്കം ചെ​യ്ത ശേ​ഷ​മാ​ണ് ഗോ​വ​യി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​രു​വ​രു​ടെ​യും പേ​ര് ചേ​ർ​ത്ത​ത്. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വേ , വോ​ട്ട​വ​കാ​ശം കാ​ര്യ​ക്ഷ​മ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ ഗോ​വ​ൻ ജ​ന​ത പു​ല​ർ​ത്തി വ​രു​ന്ന ജാ​ഗ്ര​ത​യെ ശ്രീ​ധ​ര​ൻ പി​ള്ള അ​ഭി​ന​ന്ദി​ച്ചു.

ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​തു പ്രാ​യ​പൂ​ർ​ത്തി വോ​ട്ട​വ​കാ​ശം വ​ഴി പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യം ന​ട​പ്പാ​ക്കി​യ​തു കൊ​ണ്ടാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​രി​ത സൗ​ഹാ​ർദ വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ക​യും അ​വ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ക​യും ചെ​യ്ത ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നെ​യും ഗ​വ​ർ​ണ​ർ അ​നു​മോ​ദി​ച്ചു.