കണ്ണൂർ: കണ്ണൂരിൽ വിവാഹവീട്ടിലെ ബോംബെറുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി മേയർ ടി.ഒ. മോഹനൻ. പ്രതികൾ തലേന്ന് ബോംബേറ് പരിശീലനം നടത്തിയെന്ന് മോഹനൻ പറഞ്ഞു.
ചേലോറയിലെ മാലിന്യ സംസ്കരണ സ്ഥലത്ത് വച്ചായിരുന്നു പരിശീലനം നടത്തിയത്. ഉഗ്രശബ്ദത്തിൽ അർധരാത്രി പൊട്ടിത്തെറിയുണ്ടായെന്നും മോഹനൻ വ്യക്തമാക്കി.
കേസിലെ പ്രതികളെല്ലാം സജീവ സിപിഎം പ്രവർത്തകരാണ്. കൊല്ലപ്പെട്ട ജിഷ്ണു ഏച്ചൂരിലെ സിപിഎം പ്രവർത്തകനാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും മോഹനൻ ആവശ്യപ്പെട്ടു.
ബോംബേറ്; പ്രതികൾ സിപിഎം പ്രവർത്തകർ: പരിശീലനം നടത്തിയെന്ന് മേയർ
09:12 AM Feb 14, 2022 | Deepika.com