അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു; യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ​ക്കെ​തി​രെ കേ​സ്

08:44 AM Feb 14, 2022 | Deepika.com
തൃ​ശൂ​ർ: വ​നി​താ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മോ​ര്‍​ഫ് ചെ​യ്ത അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശോ​ഭ സു​ബി​ന്‍ ഉ​ള്‍​പ്പ​ടെ മൂ​ന്ന് പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് സു​മേ​ഷ് പാ​നാ​ട്ടി​ല്‍, മ​ണ്ഡ​ലം ഭാ​ര​വാ​ഹി അ​ഫ്‌​സ​ല്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ള്‍. ക​യ്പ​മം​ഗ​ല​ത്തെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​നി​താ നേ​താ​വാ​ണ് പ​രാ​തി​ക്കാ​രി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്നു ശോ​ഭ സു​ബി​ന്‍. ഐ​ടി നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.