ഉത്തരാഖണ്ഡിലും ഗോവയിലും ഇന്ന് വോട്ടെടുപ്പ്

05:32 AM Feb 14, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​യും ഗോ​വ​യി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 70 മ​ണ്ഡ​ല​ങ്ങ​ളി​ലും ഗോ​വ​യി​ൽ 40 മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ് ഇ​ന്നു വി​ധി​യെ​ഴു​ത്ത്. യു​പി​യി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ 55 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 632 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്‌​സ​ര​രം​ഗ​ത്തു​ള്ള​ത്. ബി​ജെ​പി​യും കോ​ണ്‍ഗ്ര​സും ത​മ്മി​ലാ​ണു മു​ഖ്യ പോ​രാ​ട്ടം, ആം ​ആ​ദ്മി പാ​ർ​ട്ടി, ബ​ഹു​ജ​ൻ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും മ​ത്‌​സ​ര​രം​ഗ​ത്തു സ​ജീ​വ​മാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഹ​രീ​ഷ് റാ​വ​ത്താ​ണു കോ​ണ്‍ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ബി​ജെ​പി മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ലാ​യി​രു​ന്നു ബി​ജെ​പി നേ​താ​ക്ക​ളു​ടെ പ്ര​ചാ​ര​ണം. പു​ഷ്ക​ർ സിം​ഗ് ധാ​മി ഖാ​ത്തി​മ​യി​ലും ഹ​രീ​ഷ് റാ​വ​ത്ത് ലാ​ൽ​കു​വ​യു​യി​ലു​മാ​ണു ജ​ന​വി​ധി തേ​ടു​ന്ന​ത്.

ഗോ​വ​യി​ൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ത​മ്മി​ലാ​ണു പ്ര​ധാ​ന പോ​രാ​ട്ടം. ഗോ​വ​യി​ൽ ഏ​ക​ദേ​ശം 11.6 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 301 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. പ്ര​മോ​ദ് സാ​വ​ന്താ​ണു ബി​ജെ​പി​യെ ന​യി​ക്കു​ന്ന​ത്. മു​ൻ ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റു​ടെ മ​ക​ൻ ഉ​ത്പ​ൽ പ​രീ​ക്ക​ർ ഇ​ത്ത​വ​ണ പ​നാ​ജി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് ദി​ഗം​ബ​ർ ക​മ്മ​ത്ത് മ​ഡ്ഗാ​വി​ൽ​നി​ന്നു കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. തു​ട​ർ​ച്ച​യാ​യ ആ​റ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മ​ഡ്ഗാ​വി​ൽ​നി​ന്നു മ​ത്സ​രി​ച്ചു ജ​യി​ച്ച് ആ​ളാ​ണ് ദി​ഗം​ബ​ർ ക​മ്മ​ത്ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ 55 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ബി​ജ്നോ​ർ, ശ​ര​ണ്‍പൂ​ർ, ബി​ജ്നോ​ർ, സം​ഭ​ൽ, രാം​പൂ​ർ, അം​രോ​ഹ, ബ​ദൗ​ൻ, ബ​റേ​ലി, ഷാ​ജ​ഹാ​ൻ​പു​ർ ജി​ല്ല​ക​ളി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ 586 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. ഗ​ണ്യ​മാ​യ മു​സ്‌​ലിം ജ​ന​സം​ഖ്യ​യു​ള്ള ജി​ല്ല​ക​ളി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്കു വ​ലി​യ മു​ൻ​തൂ​ക്ക​മു​ണ്ട്. 2017ൽ 55 ​മ​ണ്ഡ​ല​ങ്ങ​ളി​ൽ 38 സീ​റ്റു​ക​ൾ ബി​ജെ​പി​യും 13 സീ​റ്റു​ക​ൾ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യും ര​ണ്ട് സീ​റ്റു​ക​ൾ വീ​തം കോ​ണ്‍ഗ്ര​സും ബി​എ​സ്പി​യും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് മു​ഹ​മ്മ​ദ് അ​സം ഖാ​ൻ, എ​സ്പി​യി​ൽ ചേ​ർ​ന്ന മു​ൻ മ​ന്ത്രി ധ​രം സിം​ഗ് സൈ​നി, യു​പി ധ​ന​മ​ന്ത്രി സു​രേ​ഷ് ഖ​ന്ന തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ഇ​ന്നു ജ​ന​വി​ധി തേ​ടു​ന്നു.