നി​രാ​ഹാ​ര സ​മ​രം പി​ൻ​വ​ലി​ച്ച് അ​ണ്ണാ ഹ​സാ​രെ

05:00 AM Feb 14, 2022 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​ന്‍റെ വൈ​ൻ ന​യ​ത്തി​നെ​തി​രാ​യ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​ൽ​നി​ന്നും പി​ന്മാ​റി ഗാ​ന്ധി​യ​ൻ അ​ണ്ണാ ഹ​സാ​രെ. പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​കും തീ​രു​മാ​നം ന​ട​പ്പാ​ക്കു​ക​യെ​ന്നു മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ഉ​റ​പ്പു ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ന്മാ​റ്റ​മെ​ന്ന് അ​ണ്ണാ ഹ​സാ​രെ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ റാ​ലേ​ഗ​ൻ സി​ദ്ധി​യി​ലെ യാ​ദ​വ് ബാ​ബ ക്ഷേ​ത്ര​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ഹ​സാ​രെ നേ​ര​ത്തെ മാധ്യമങ്ങളെ അ​റി​യി​ച്ചി​രു​ന്ന​ത്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും വാ​ക്ക്-​ഇ​ൻ സ്റ്റോ​റു​ക​ളി​ലും വൈ​ൻ വി​ൽ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ​യാ​ണ് ഹ​സാ​രെ​യു​ടെ പ്ര​തി​ഷേ​ധം.