സനാ: ആഭ്യന്തരസംഘർഷം രൂക്ഷമായ യെമനിൽ ഐക്യരാഷ്ട്രസഭയുടെ അഞ്ചു ജീവനക്കാരെ തട്ടിക്കൊണ്ടുപോയി. തെക്കൻ യെമനിലെ അബ്യാനിലാണ് സംഭവം.
ഏദനിലേക്ക് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരെ ഹുതി വിമതരാണ് തട്ടിക്കൊണ്ടു പോയതെന്നാണ് സംശയം. ഇവരെ വിട്ടുകിട്ടാനുള്ള ശ്രമം ആരംഭിച്ചതായി യുഎൻ വൃത്തങ്ങൾ പറഞ്ഞു.
യെമനിൽ യുഎൻ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി
04:51 AM Feb 14, 2022 | Deepika.com