കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പേരിൽ സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ അടച്ചിടുന്നതിനെതിരേ സംവിധായകരുടെ സംഘടന ഫെഫ്ക രംഗത്ത്. തീയറ്ററുകൾ അടച്ചിടാനുള്ള ശാസ്ത്രീയ അടിത്തറ സർക്കാർ വിശദീകരിക്കണമെന്ന് ഫെഫ്ക ഭാരവാഹികൾ ആവശ്യപ്പെട്ടു.
മാളും ബാറും തുറന്ന് പ്രവർത്തിക്കുമ്പോൾ തീയറ്റർ മാത്രം അടച്ചിടുന്നത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. പ്രേക്ഷകരോട് ആരോഗ്യമന്ത്രി ഉത്തരം പറയണം. തീയറ്ററുകൾ തുറക്കുന്നതിൽ പുനരാലോചന വേണമെന്നും ഫെഫ്ക ഭാരവാഹികൾ ആവശ്യപ്പെട്ടു.
അതേസമയം, നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് വൈകിട്ട് അവലോകന യോഗം ചേരുന്നുണ്ട്. ലോക്ഡൗണിന് സമാനമായി ഞായറാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണം നീട്ടുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. തീയറ്റർ തുറക്കുന്നതും യോഗത്തിൽ ചർച്ചയാകും.
മാളും ബാറും തുറന്ന് തീയറ്റർ മാത്രം അടച്ചിടുന്നത് എന്തിന്..? ചോദ്യവുമായി ഫെഫ്ക
01:53 PM Jan 31, 2022 | Deepika.com