യോ​ഗി അ​യോ​ധ്യ​യി​ൽ മ​ത്സ​രി​ച്ചേ​ക്കും; സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി റി​പ്പോ​ർ​ട്ട്

01:03 AM Jan 13, 2022 | Deepika.com
അ​യോ​ധ്യ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ക്കു​റി അ​യോ​ധ്യ മ​ണ്ഡ​ല​ത്തി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വെ​ന്നും മ​ത്സ​രി​ക്കാ​ന്‍ യോ​ഗി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. യോ​ഗി മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ലം സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ബി​ജെ​പി കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി യോ​ഗ​ത്തി​ലാ​കും ഉ​ണ്ടാ​കു​ക.

മു​ഖ്യ​മ​ന്ത്രി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മ്പോ​ള്‍ ഗോ​ര​ഖ്പു​രി​ല്‍ നി​ന്നു​ള്ള ലോ​ക്‌​സ​ഭാം​ഗ​മാ​യി​രു​ന്നു യോ​ഗി. തു​ട​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം തെര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ന് പ​ക​രം ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യാ​ണ് അ​ദ്ദേ​ഹം നി​യ​മ​നി​ര്‍​മാ​ണ സ​ഭ​യി​ല്‍ തു​ട​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്രാ​വ​ശ്യം യോ​ഗി അ​യോ​ധ്യ​യി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി​യി​ല്‍ ഉ​യ​രു​ന്ന പൊ​തു​വി​കാ​രം.