ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യ​ത്തി​ന​രി​കെ

09:49 PM Jan 05, 2022 | Deepika.com
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യ​ത്തി​ന​രി​കെ. 240 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ദി​നം ക​ളി​നി​ർ​ത്തു​ന്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 118 റ​ണ്‍​സെ​ടു​ത്തു.

46 റ​ണ്‍​സു​മാ​യി നാ​യ​ക​ൻ ഡീ​ൽ എ​ൽ​ഗ​റും 11 റ​ണ്‍​സു​മാ​യി റാ​സി വാ​ൻ ഡെ​ർ ഡ്യൂ​സ്‌​സ​നു​മാ​ണ് ക്രീ​സി​ൽ. എ​യ്ഡ​ൻ മാ​ർ​ക്രം (31), കീ​ഗ​ൻ പീ​റ്റേ​ഴ്സ​ണ്‍ (28) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ന​ഷ്ട​മാ​യ​ത്.

ര​ണ്ട് ദി​വ​സ​വും എ​ട്ട് വി​ക്ക​റ്റു​ക​ളും ശേ​ഷി​ക്കെ 122 റ​ണ്‍​സ് മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വി​ജ​യി​ക്കാ​ൻ വേ​ണ്ട​ത്.

മൂ​ന്നാം ദി​നം ഇ​ന്ത്യ​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 266 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ അ​ജി​ങ്ക്യ രാ​ഹ​നെ (58), ചേ​തേ​ശ്വ​ർ പൂ​ജാ​ര (53) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച തു​ണ​യാ​യ​ത്. ഹ​നു​മാ വി​ഹാ​രി (പു​റ​ത്താ​കാ​തെ 40), ഷ​ർ​ദു​ൽ ഠാ​ക്കൂ​ർ (28) എ​ന്നി​വ​രും സ്കോ​റി​ലേ​ക്ക് കാ​ര്യ​മാ​യ സം​ഭാ​വ​ന ചെ​യ്തു.

85/2 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം തു​ട​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ര​ഹാ​നെ-​പൂ​ജാ​ര സ​ഖ്യം വേ​ഗ​ത്തി​ൽ സ്കോ​ർ ചെ​യ്തു. ഇ​രു​വ​രും നാ​ലാം വി​ക്ക​റ്റി​ൽ 111 റ​ണ്‍​സ് നേ​ടി. 24 പ​ന്തു​ക​ൾ മാ​ത്രം നേ​രി​ട്ട ഠാ​ക്കൂ​ർ അ​ഞ്ച് ഫോ​റും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടെ​യാ​ണ് 28 റ​ണ്‍​സ് നേ​ടി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ലു​ങ്കി എ​ൻ​ഗി​ഡി, റ​ബാ​ഡ, മാ​ർ​കോ ജാ​ൻ​സ​ൻ എ​ന്നി​വ​ർ മൂ​ന്ന് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.