ത​ന്നെ ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സ്: ബി​ന്ദു അ​മ്മി​ണി

09:30 PM Jan 05, 2022 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍​വ​ച്ച് ത​നി​ക്കെ​തി​രെ​യു​ണ്ടാ​യ അ​ക്ര​മം ആ​സൂ​ത്രി​ത​മെ​ന്ന് ബി​ന്ദു അ​മ്മി​ണി. ആ​ർ​എ​സ്എ​സാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മ​ർ​ദ​ന​മേ​ൽ​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന് അ​റി​യി​ച്ചി​ട്ടും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. പോ​ലീ​സി​ൽ​നി​ന്ന് നീ​തി പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും ബി​ന്ദു അ​മ്മി​ണി പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ​വ​ച്ച് മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വാ​ണ് ബി​ന്ദു​വി​നെ മ​ർ​ദ്ദി​ച്ച​ത്. ബി​ന്ദു​വി​ന്‍റെ പ​രാ​തി​യി​ൽ വെ​ള്ള​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഐ​പി​സി 323, 509 എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

അ​ടി​പി​ടി, സ്ത്രീ​ക​ളെ അ​പ​മാ​നി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.