ക്രി​മ​ന​ലാ​ണേ​ൽ ച​വി​ട്ടി​ക്കൂ​ട്ടാം; പോ​ലീ​സി​നെ ന്യാ​യീ​ക​രി​ച്ച് പോ​ലീ​സ്

09:41 PM Jan 05, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ര​നെ ച​വി​ട്ടി​ക്കൂ​ട്ടി​യ സം​ഭ​വ​ത്തെ ന്യാ​യീ​ക​രി​ച്ച് പോ​ലീ​സ് രം​ഗ​ത്ത്. പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ന്യാ​യീ​ക​ര​ണ പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ആ​ക്ഷ​ൻ ഹീ​റോ ബി​ജു എ​ന്ന സി​നി​മ​യി​ലെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ ഭാ​ഗ​ത്തി​ന്‍റെ ചി​ത്രം ന​ൽ​കി​യാ​ണ് പോ​ലീ​സി​ന്‍റെ ന്യാ​യീ​ക​രി​ക്ക​ൽ.

‘അ​ല്ല​യോ മ​ഹാ​നു​ഭാ​വ. താ​ങ്ക​ള്‍ എ​ന്തി​നാ​ണ് ഇ​ത്ത​രം കു​ത്സി​ത പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത് എ​ന്ന് കു​റ്റ​വാ​ളി​ക​ളോ​ട് ചോ​ദി​ക്ക​ണോ. ഇ​ങ്ങ​നെ​യു​ള്ള​വ​രെ ഇ​നി​യും ഇ​ടി​ക്കും'- എ​ന്ന് നി​വി​ന്‍ പോ​ളി​യു​ടെ ക​ഥാ​പാ​ത്ര​മാ​യ എ​സ്ഐ ബി​ജു ചോ​ദി​ക്കു​ന്ന സീ​നാ​ണ് പോ​ലീ​സ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ തു​ട​ര്‍ രം​ഗ​ങ്ങ​ളും ഭാ​വ​ന​യും കൊ​ണ്ട് ആ​ലോ​ചി​ച്ചു സ​മ്പ​ന്ന​മാ​ക്കേ​ണ്ട എ​ന്ന ഉ​പ​ദേ​ശ​വും ഷെ​യ​ര്‍ ചെ​യ്ത മീ​മി​നൊ​പ്പം പോ​ലീ​സ് ന​ല്‍​കു​ന്നു​ണ്ട്.

ആ​ദ്യം സൈ​ല​ന്‍റ്, ര​ണ്ടാ​മ​ത്തേ​ത്: ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ ക​ർ​ത്ത​വ്യം പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ചെ​യ്തി​രി​ക്കു​മെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു. കേ​സി​ൽ പെ​ട്ട ആ​ളാ​ണെ​ങ്കി​ൽ പോ​ലീ​സി​ന് എ​ന്തും ചെ​യ്യാ​മെ​ന്നു​ള്ള ത​ര​ത്തി​ലെ സ​ന്ദേ​ശ​മാ​ണ് എ​മാ​ൻ​മാ​ർ സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന​തെ​ന്നാ​ണ് പോ​സ്റ്റി​ന് താ​ഴെ​യു​ള്ള ക​മ​ന്‍റു​ക​ളി​ലെ പ്ര​തി​ക​ര​ണം.