ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ ഹോം ക്വാറന്റൈനുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുതുക്കി. വീടുകളില്‍ ഇനി ഏഴ് ദിവസം മാത്രം നിരീക്ഷണം മതി. രോഗലക്ഷണമില്ലാത്തവര്‍ക്ക് നിരീക്ഷണ കാലയളവിനുശേഷം പരിശോധന ആവശ്യമില്ലെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.
60 വയസ് കഴിഞ്ഞവര്‍ക്ക് വിദഗ്ധ പരിശോധനയ്ക്കുശേഷം മാത്രമേ വീട്ടില്‍ നിരീക്ഷണം അനുവദിക്കൂ. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും വീടുകളില്‍ നിരീക്ഷണം ഒഴിവാക്കാം.
കോവിഡ് വന്ന 60 വയസ് കഴിഞ്ഞവര്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ അവരെ ആദ്യം പരിശോധനയ്ക്ക് വിധേയരാക്കണമെന്ന നിര്‍ദേശവും മാര്‍ഗരേഖയിലുണ്ട്.
ഹോം ക്വാറന്റൈൻ; മാർഗരേഖ പുതുക്കി കേന്ദ്രം
07:25 PM Jan 05, 2022 | Deepika.com