കൊ​ച്ചി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

06:13 PM Jan 05, 2022 | Deepika.com
കൊ​ച്ചി: വൈ​റ്റി​ല​യി​ല്‍ ഓ​​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. അ​രൂ​ർ സ്വ​ദേ​ശി​യാ​യ മാ​ർ​ട്ടി​ൻ ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വാ​ഹ​ന​ത്തി​ന് തീ ​പി​ടി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​പ്പോ​ള്‍​ത്ത​ന്നെ മാ​ർ​ട്ടി​ൻ പു​റ​ത്തേ​ക്കി​റ​ങ്ങി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വൈ​റ്റി​ല മേ​ല്‍​പ്പാ​ല​ത്തി​ന് താ​ഴെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​ത്തി​ന്‍റെ ബാ​റ്റ​റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. ഷോ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. വാ​ഹ​നം ഇ​വി​ടെ​നി​ന്നും മാ​റ്റി​യി​ട്ടു​ണ്ട്.