അഡ്ലെയ്ഡ്: അഡ്ലെയ്ഡ് എടിപി ടെന്നീസ് ടൂർണമെന്റിൽ പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - രാംകുമാർ രാമനാഥൻ കൂട്ടുകെട്ട് ക്വാർട്ടറിൽ പ്രവേശിച്ചു.
അമേരിക്കൻ സഖ്യമായ നഥനിയൽ ലാമൺസ്-ജാക്സൺ വിത്രോ സഖ്യത്തെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. സ്കോർ: 6- 7(4), 7-6(3), 10-4. ശക്തമായ പോരാട്ടത്തിലൂടെയാണ് അമേരിക്കൻ സഖ്യത്തെ ഇന്ത്യക്കാർ മറികടന്നത്.
അഡ്ലെയ്ഡ് എടിപി ടൂർണമെന്റ്: ബൊപ്പണ്ണ - രാമനാഥൻ സഖ്യം ക്വാർട്ടറിൽ
05:42 PM Jan 05, 2022 | Deepika.com