തിരുവനന്തപുരം: കോണ്‍ഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസ് ബിജെപിക്ക് ബദൽ അല്ല. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട പാർട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മാറണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. ബിജെപി മാറി ജനദ്രോഹ നയം തുടരുന്ന മറ്റൊരു കൂട്ടർ വന്നാൽ പോരെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ജനപിന്തുണയേറി. തുടർഭരണം ലഭിച്ചത് കൂടുതൽ ഉത്തരവാദിത്തം ഉള്ളവരാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞിരുന്നു. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി- ആര്‍എസ്എസ് സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കു മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകാന്‍ പോകുന്ന ശൂന്യതയേപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് തങ്ങള്‍ എന്നും ബിനോയ് വിശ്വം പറഞ്ഞു.
കോണ്‍ഗ്രസ് ദുർബലമാകുന്പോൾ എല്ലായിടത്തും ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിനു വരാനാകില്ലെന്നതാണ് പാർട്ടി നിലപാടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു. ഇന്ത്യയൊട്ടാകെ ബിജെപിയെ എതിർക്കാൻ ഇടതുപക്ഷമുണ്ട്.
എന്നാൽ കോണ്‍ഗ്രസ് ദുർബലമാകുന്പോൾ എല്ലായിടത്തും ബദലായി ഇടതുപക്ഷംതന്നെ അവിടെ വരണമെന്നില്ലെന്നും കാനം പറഞ്ഞു.
കോണ്‍ഗ്രസ് ബിജെപിക്ക് ബദൽ അല്ലെന്ന് പിണറായി
05:41 PM Jan 05, 2022 | Deepika.com