ന​ല്ല​താ​ണ്, ഗു​ണ​ക​രം..! ബി​ഹാ​റി​ൽ 84കാ​ര​ൻ വാ​ക്സി​ൻ എ​ടു​ത്ത​ത് 11 ത​വ​ണ

05:26 PM Jan 05, 2022 | Deepika.com
പാ​റ്റ്ന: രാ​ജ്യ​ത്ത് ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ​പോ​യി​ട്ട് ഒ​ന്നാം ഡോ​സ് പോ​ലും ല​ഭി​ക്കാ​തെ നി​ര​വ​ധി പേ​രു​ള്ള​പ്പോ​ൾ ബി​ഹാ​റി​ൽ 84കാ​ര​ൻ കു​ത്തി​വ​യ്പ്പെ​ടു​ത്ത​ത് 11 ത​വ​ണ. മ​ധേ​പു​ര ജി​ല്ല​യി​ലെ പു​രാ​നി പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ ഒ​റാ​യി ഗ്രാ​മ​വാ​സി​യാ​യ ബ്ര​ഹ്മ​ദേ​വ് മ​ണ്ഡ​ൽ ആ​ണ് 11 ത​വ​ണ വാ​ക്സി​ൻ സ്വീ​ക​രി​ച്ചെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

12 ാം ത​വ​ണ വാ​ക്സി​ൻ എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. വാ​ക്സി​ൻ ത​നി​ക്ക് വ​ള​രെ അ​ധി​കം ഗു​ണം ചെ​യ്ത​തി​നാ​ലാ​ണ് താ​ൻ ആ​വ​ർ​ത്തി​ച്ച് വാ​ക്സി​ൻ എ​ടു​ത്ത​തെ​ന്ന് മ​ണ്ഡ​ൽ പ​റ​യു​ന്നു. റി​ട്ട. പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് മ​ണ്ഡ​ൽ.

ഇ​ദ്ദേ​ഹം ഫെ​ബ്രു​വ​രി 13 ന് ​ആ​ണ് ആ​ദ്യ ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 30 വ​രെ 11 ഡോ​സ് വാ​ക്സി​ൻ എ​ടു​ത്തു. ത​നി​ക്ക് വാ​ക്സി​ൻ ല​ഭി​ച്ച സ്ഥ​ല​വും തീ​യ​തി​യും സ​മ​യ​വും പോ​ലും അ​ദ്ദേ​ഹം എ​ഴു​തി​വ​ച്ചി​രു​ന്നു. രാ​ജ്യ​ത്തെ എ​ല്ലാ​വ​രും വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും മ​ണ്ഡ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ട്ട് ത​വ​ണ വാ​ക്സി​ൻ എ​ടു​ത്ത​ത് ത​ന്‍റെ ആ​ധാ​ർ കാ​ർ​ഡും ഫോ​ൺ ന​മ്പ​റും ന​ൽ​കി​യാ​ണെ​ന്ന് മ​ണ്ഡ​ൽ പ​റ​യു​ന്നു. മ​റ്റ് മൂ​ന്ന് ത​വ​ണ ത​ന്‍റെ വോ​ട്ട​ർ ഐ​ഡി കാ​ർ​ഡും ഭാ​ര്യ​യു​ടെ ഫോ​ൺ ന​മ്പ​റും ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ക്സി​ൻ‌ എ​ടു​ത്ത​തെ​ന്ന് ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​ൽ മ​ധേ​പു​ര ജി​ല്ലാ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. പി​എ​ച്ച്‌​സി​ക​ളി​ലെ​യും ക്യാ​മ്പു​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് തേ​ടു​ക‍​യും ചെ​യ്തു.