ന്യൂഡൽഹി: പഞ്ചാബിൽ സുരക്ഷാവീഴ്ചയുണ്ടായതിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഠിംഡാ വിമാനത്താവളത്തിൽ ജീവനോടെ തിരിച്ചെത്തിയതിനു മുഖ്യമന്ത്രിയെ നന്ദി അറിയിക്കണമെന്ന് മോദി പറഞ്ഞു. വിമാനത്താവള ഉദ്യോഗസ്ഥരോടായിരുന്നു പ്രധാനമന്ത്രി പരിഹാസരൂപേണ ഇക്കാര്യം പറഞ്ഞത്.
പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ബഠിംഡയിലെ മേൽപ്പാലത്തിൽ 20 മിനിറ്റോളം കുടുങ്ങി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മേൽപ്പാലത്തിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ തടയുകയായിരുന്നു.
പഞ്ചാബ് സർക്കാർ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ ഇന്നത്തെ പഞ്ചാബിലെ റാലികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മഴ മൂലം റ ദ്ദാക്കുന്നതായാണ് വിശദീകരണം. പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ലക്നോവിൽ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്.
ജീവനോടെ തിരിച്ചെത്തിയതിനു മുഖ്യമന്ത്രിക്ക് നന്ദി; ചന്നിയെ പരിഹസിച്ച് മോദി
05:05 PM Jan 05, 2022 | Deepika.com