തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തരമായി നിയമസഭാ സമ്മേളനം വിളിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ ചേർന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തിലാണ് ആവശ്യമുയർന്നത്.
പദ്ധതിക്കെതിരേ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സ്ഥിരം സമരവേദി രൂപീകരിക്കും.
മുന്നണി നേതാക്കൾ തന്നെ സമരത്തിന്റെ മുന്നിൽ അണിനിരക്കാനും സമരസമിതി നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകാനും യുഡിഎഫ് യോഗം തീരുമാനിച്ചു.
സിൽവർ ലൈൻ: നിയമസഭ വിളിക്കണമെന്ന് യുഡിഎഫ്
02:55 PM Jan 05, 2022 | Deepika.com