കൊച്ചി: വിവാദ വ്യവസായി റോയി കുര്യന്റെ വീടുകളിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരുടെ റെയ്ഡ്. എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് പരിശോധന നടക്കുന്നത്.
മദ്യ ലഹരിയില്‍ ആഡംബരക്കാറും ടിപ്പര്‍ ലോറികളുമായി റോഡ് ഷോ നടത്തി വിവാദത്തിലായ വ്യക്തിയാണ് റോയി കുര്യൻ. പുതിയതായി വാങ്ങിയ ആറ് ടിപ്പര്‍ ലോറികളുമായിട്ടായിരുന്നു ഭൂതത്താന്‍ കെട്ട് മുതല്‍ കോതമംഗലം വരെ റോഡ് ഷോ നടത്തിയത്.
കോതമംഗലം നഗരത്തില്‍ ഉള്‍പ്പെടെ വലിയ ഗതാഗത കുരുക്കിനും നടപടി വഴിവച്ചിരുന്നു. കോതമംഗലത്ത് റിസോര്‍ട്ടിൽ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബെല്ലിഡാന്‍സ് അടക്കം നിശാപാര്‍ട്ടി സംഘടിപ്പിച്ച കേസിലും പ്രതിയാണ്.
വിവാദ വ്യവസായി റോയി കുര്യന്റെ വീടുകളിലും ഓഫീസിലും ഇഡി റെയ്ഡ്
02:53 PM Jan 05, 2022 | Deepika.com