ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,135 ആയി ഉയർന്നു. 635 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 464 രോഗികളുമായി ഡല്‍ഹിയാണ് രണ്ടാംസ്ഥാനത്തുള്ളത്.
ഒമിക്രോൺ ബാധിച്ച 828 പേര് രോഗമുക്തരായി. അതേസമയം, ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്തെ ഒമിക്രോൺ ബാധിതർ 2,135
11:49 AM Jan 05, 2022 | Deepika.com