ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക് വീണ്ടും അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 4.18 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ 55 ശതമാനം കൂടുതലാണ് ഇന്നത്തെ രോഗബാധ. ചൊവ്വാഴ്ച 37,379 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 534 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4,82,551 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 15,389 പേര് രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ സജീവ രോഗികളും ആകെ രോഗബാധിതരും തമ്മിലുളള അനുപാതം 0.61 ശതമാനമാണ്. സജീവ രോഗികള്‍ 2,14,004 ആണ്.
രാജ്യത്ത് കോവിഡ് കുതിക്കുന്നു; അരലക്ഷം കടന്ന് പ്രതിദിന രോഗബാധിതർ
11:31 AM Jan 05, 2022 | Deepika.com