ജാ​ർ​ഖ​ണ്ഡി​ൽ "മ​രം' മു​റി​ച്ച​തി​ന് ആ​ൾ​ക്കൂ​ട്ടം യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു

11:19 AM Jan 05, 2022 | Deepika.com
സിം​ദേ​ഗ: ജാ​ർ​ഖ​​ണ്ഡി​ൽ മ​രം മു​റി​ച്ച​തി​ന് യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. സിം​ദേ​ഗ​യി​ലെ കോ​ലേ​ബി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ‌ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. സ​ഞ്ജു പ്ര​ധാ​ൻ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​ത​പ​ര​മാ​യ പ്ര​ത്യേ​ക​ത​യു​ള്ള മ​രം വെ​ട്ടി​യെ​ന്നും അ​തി​ന്‍റെ ചി​ല്ല​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു നൂ​റ്റ​മ്പ​തോ​ളം വ​രു​ന്ന സം​ഘം യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. വ​ടി​യും ഇ​ഷ്ടി​ക​യും കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ക്കു​ക​യും ചെ​യ്തു.

മു​ണ്ട സ​മു​ദാ​യ​ത്തി​ന് മ​ത​പ​ര​മാ​യി പ്ര​ധാ​ന്യ​മു​ള്ള മ​ര​മാ​ണ് 2021 ഒ​ക്ടോ​ബ​റി​ൽ യു​വാ​വ് മു​റി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ന്നി​രു​ന്നു. തു​ട​ർ​ന്ന് കു​റേ ആ​ളു​ക​ൾ ചേ​ർ​ന്ന് യോ​ഗം ചേ​രു​ക​യും സ​ഞ്ജു പ്ര​ധാ​നെ അ​ടി​ച്ചു​കൊ​ല്ലാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.