സി​ൽ​വ​ർ ലൈ​ൻ: ആ​ളു​ക​ളെ ഒഴിപ്പിച്ചാൽ വിവരമറിയുമെന്നു ബി​ജെ​പി

10:53 AM Jan 05, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രേ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള പാ​ക്കേ​ജാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്. കെ. ​റെ​യി​ൽ വി​രു​ദ്ധ സ​മ​ര​സ​മി​തി ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കും. പ​ദ്ധ​തി​ക്കാ​യി ആ​ളു​ക​ളെ ഇ​റ​ക്കി​വി​ടാ​ൻ വ​ന്നാ​ൽ പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എം. ​ശി​വ​ശ​ങ്ക​റി​നെ സ​സ്പ​ൻ​ഷ​ൻ റ​ദ്ദാ​ക്കി സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ​യും സു​രേ​ന്ദ്ര​ൻ വി​മ​ർ​ശി​ച്ചു. ശി​വ​ശ​ങ്ക​ര​ന്‍റെ വ​ര​വി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ താ​ൽ​പ​ര്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി. സ​ർ​വീ​സ് നി​യ​മ​വും രാ​ഷ്ട്രീ​യ സ​ദാ​ചാ​ര​വും വ്യ​ത്യ​സ്ഥ​മാ​ണ്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​ദ്ദേ​ഹ​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​ട്ടി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.