ചെന്നൈ: തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നു പേർ മരിച്ചു. ഏഴു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിരുദുനഗറിൽ സാത്തൂർ ഓടപ്പെട്ടി ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
കഴിഞ്ഞയാഴ്ച തമിഴ്നാട് ശിവകാശിയിലെ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ചിരുന്നു. ശ്രീവില്ലിപുത്തൂർ മധുര റോഡിലെ നഗലാപുരത്താണ് സ്ഫോടനമുണ്ടായത്. നൂറിലധികം പേർ ജോലി ചെയ്യുന്ന പടക്ക നിർമാണശാലയുടെ കെമിക്കൽ ബ്ലൻഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്.
തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി; മൂന്നു മരണം
10:22 AM Jan 05, 2022 | Deepika.com