വി​ശാ​ഖ​പ​ട്ട​ണ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഏ​റ്റു​മു​ട്ടി; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

08:37 AM Jan 05, 2022 | Deepika.com
വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷ​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി ബോ​ട്ടു​ക​ൾ​ക്ക് തീ​യി​ടു​ക​യും ചെ​യ്തു.

വി​ശാ​ഖ​പ​ട്ട​ണ​ത്തെ പെ​ഡ ജ​ലാ​രി​പേ​ട്ട​യി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. വ​ള​യ​വ​ല ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് എ​ത്തി​യാ​ണ് സം​ഘ​ർ​ഷം നി​യ​ന്ത്രി​ച്ച​ത്. വാ​സ​വാ​നി​പാ​ലം, ജ​ലാ​രി​പ്പേ​ട്ട മേ​ഖ​ല​ക​ളി​ൽ ഞ​ങ്ങ​ൾ സെ​ക്ഷ​ൻ 144 ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സി​പി മ​നീ​ഷ് സി​ൻ​ഹ അ​റി​യി​ച്ചു.