സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി കെ.​അ​യ്യ​പ്പ​ൻ​പി​ള്ള അ​ന്ത​രി​ച്ചു

07:20 AM Jan 05, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന നേ​താ​വു​മാ​യ കെ.​അ​യ്യ​പ്പ​ൻ​പി​ള്ള (107) അ​ന്ത​രി​ച്ചു. സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്. ബി​ജെ​പി അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രി​ക്കെ 1942ൽ ​തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ​കൗ​ൺ​സി​ൽ അം​ഗ​മാ​യ അ​യ്യ​പ്പ​ൻ​പി​ള്ള പി​ന്നീ​ടാ​ണ് ബി​ജെ​പി​യി​ലെ​ത്തി​യ​ത്. ബി​ജെ​പി മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റാ​യ ഇ​ദ്ദേ​ഹം ബി​ജെ​പി​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

രാ​ജ്യ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​ത്തെ ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ളി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​വു​മാ​ണ് അ​ദ്ദേ​ഹം. ശ്രീ​മൂ​ലം പ്ര​ജാ​സ​ഭ​യി​ലെ അം​ഗ​വും ആ​ദ്യ ജ​ന​പ്ര​തി​നി​ധി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ ജ​ന്മ​ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഫോ​ണി​ൽ ആ​ശം​സ നേ​ർ​ന്നി​രു​ന്നു.