കോ​വി​ഡ്: ലീ​ഗ് ക​പ്പ് സെ​മി ഫൈ​ന​ൽ മാ​റ്റി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ലി​വ​ർ​പൂ​ൾ

07:03 AM Jan 05, 2022 | Deepika.com
ല​ണ്ട​ൻ: ക​ളി​ക്കാ​ർ​ക്കും സ്റ്റാ​ഫു​ക​ൾ​ക്കു​മി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യ​തി​നാ​ൽ വ്യാ​ഴാ​ഴ്ച ആ​ഴ്സ​ണ​ലി​നെ​തി​രെ ന​ട​ക്കു​ന്ന കാ​ര​ബാ​വോ ക​പ്പ് സെ​മി ഫൈ​ന​ൽ ആ​ദ്യ പാ​ദം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലി​വ​ർ​പൂ​ൾ. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു ക്ല​ബി​ന്‍റെ പ​രി​ശീ​ല​ന മൈ​താ​നം അ​ട​ച്ചി​രു​ന്നു.

മാ​നേ​ജ​ർ ക്ലോ​പ്പ്, ഗോ​ൾ​കീ​പ്പ​ർ അ​ലി​സ​ൺ ബെ​ക്ക​ർ, ഡി​ഫ​ൻ​ഡ​ർ ജോ​യ​ൽ മാ​റ്റി​പ്പ്, ഫോ​ർ​വേ​ഡ് റോ​ബ​ർ​ട്ടോ ഫി​ർ​മി​നോ, മ​റ്റ് മൂ​ന്ന് സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ ർ​ക്ക് ക​ഴി​ഞ്ഞാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ കൂ​ടു​ത​ൽ കേ​സു​ക​ൾ വ​ന്ന​തോ​ടെ​യാ​ണ് സെ​മി ഫൈ​ന​ൽ മാ​റ്റി​വെ​ക്കാ​ൻ ലി​വ​ർ​പൂ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ​ലാ, മാ​നെ, നാ​ബി കേ​റ്റ എ​ന്നി​വ​ർ ആ​ഫ്രി​ക്ക​ൻ നാ​ഷ​ൺ​സ് ക​പ്പി​നും കൂ​ടെ പോ​യ​തോ​ടെ ലി​വ​ർ​പൂ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്.