ജമ്മു: അമേരിക്കയിലെ സിഗ് സോയർ കന്പനിയുടെ അത്യാധുനിക തോക്കുകൾ ജമ്മുകാഷ്മീർ പോലീസിന് ഉടൻ ലഭ്യമാകും. സിഗ് സോയർ-716 ഇനം റൈഫിളുകൾ 500 എണ്ണവും എംപിഎക്സ് പിസ്റ്റലുകൾ നൂറ് എണ്ണവുമാണ് വാങ്ങുന്നത്.
പോലീസിലെ സ്പെഷൽ ഓപറേഷൻ ഗ്രൂപ്പിനും പ്രധാന വ്യക്തികളുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നവർക്കുമായിരിക്കും ഈ ആയുധങ്ങൾ നല്കുക.
പാക്ക്, ചൈനാ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികരാണു നിലവിൽ ഇത്തരം തോക്കുകൾ ഉപയോഗിക്കുന്നത്. സംസ്ഥാന പോലീസ് സേനകളിൽ ആദ്യമായി ലഭ്യമാകുന്നതു ജമ്മു കാഷ്മീരിനായിരിക്കും.
ജമ്മു കാഷ്മീർ പോലീസിന് അത്യാധുനിക തോക്കുകൾ ഉടൻ
11:56 PM Jan 04, 2022 | Deepika.com