സിഡ്നി: ആഷസ് ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് സ്റ്റുവർട്ട് ബോർഡ് ഇടംപിടിച്ചു. നാലാം ടെസ്റ്റിൽ ഒലി റോബിൻസണിന് പകരക്കാരനായാണ് 35 കാരനായ ബോർഡിനെ വിളിച്ചിരിക്കുന്നത്. തോളിനേറ്റ പരിക്കിനെ തുടർന്നാണ് റോബിൻസണിനെ ടീമിൽനിന്നും ഒഴിവാക്കിയത്. മൂന്നാം ടെസ്റ്റിലെ ടീമിൽ ഈ ഒരു മാറ്റം മാത്രമാണ് ഇംഗ്ലണ്ട് വരുത്തിയിരിക്കുന്നത്.
ഓസ്ട്രേലിയൻ ടീമിലും മാറ്റമുണ്ട്. ട്രാവിസ് ഹെഡിനു പകരം മധ്യനിരക്കാരനായി ഉസ്മാൻ ഖ്വാജ ഇടം പിടിച്ചു. 2019നുശേഷം ആദ്യമായാണ് ഖ്വാജ ഓസീസ് ടീമിൽ ഇടംപിടിക്കുന്നതെന്നതാണ് ശ്രദ്ധേയം. കോവിഡ്-19 രോഗം പിടിച്ചതോടെയാണ് ഹെഡ് ടീമിൽനിന്ന് പുറത്തായത്.
മെൽബണ്‍ ടെസ്റ്റിൽ ഓസീസ് ജയത്തിന്റെ ചുക്കാൻ പിടിച്ച പേസർ സ്കോട്ട് ബോലണ്ടിനെ പ്ലേയിംഗ് ഇലവണിൽ നിലനിർത്തിയിട്ടുണ്ട്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ പരമ്പര തൂത്തുവാരാനുള്ള തയാറെടുപ്പിലാണ്. ഇംഗ്ലണ്ട് ആകട്ടെ ആശ്വാസ ജയത്തിനായുള്ള തീവ്രശ്രമത്തിലും.
ആഷസ്: ഇംഗ്ലണ്ട് ടീമിൽ സ്റ്റുവർട്ട് ബോർഡ്, ഓസീസിനായി ഖ്വാജ വരുന്നു
10:19 PM Jan 04, 2022 | Deepika.com