സി​ൽ​വ​ർ ലൈ​ൻ : മൂ​ന്നു ജി​ല്ല​ക​ളി​ൽ കൂ​ടി സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം

09:58 PM Jan 04, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു ജി​ല്ല​ക​ളി​ൽ കൂ​ടി സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​നു സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് പ​ഠ​നം ന​ട​ത്തു​ക.

നേ​ര​ത്തെ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​രു​ന്നു. കേ​ര​ള വോ​ള​ന്‍റ​റി ഹെ​ൽ​ത്ത് സ​ർ​വീ​സ​സാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തും കാ​സ​ർ​ഗോ​ഡും സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ക. എ​റ​ണാ​കു​ള​ത്ത് പ​ഠ​ന ചു​മ​ത​ല രാ​ജ​ഗി​രി ഔ​ട്ട്റീ​ച്ച് സൊ​സൈ​റ്റി​ക്കാ​ണ്. നൂ​റു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം.

കാ​സ​ർ​ഗോ​ഡ് 142.9665 ഹെ​ക്ട​ർ ഭൂ​മി​യും എ​റ​ണാ​കു​ള​ത്ത് 116.3173 ഹെ​ക്ട​ർ​ഭ ഭൂ​മി​യും തി​രു​വ​ന​ന്ത​പു​ര​ത്ത് 130.6452 ഹെ​ക്ട​ർ ഭൂ​മി​യു​മാ​ണ് പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 21 വി​ല്ലേ​ജു​ക​ളി​ലാ​യി 53.8 കി​ലോ​മീ​റ്റ​റി​ലാ​ണു പാ​ത ക​ട​ന്നു പോ​കു​ന്ന​ത്. ഈ ​വി​ല്ലേ​ജു​ക​ളി​ലെ നി​ർ​ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യാ​ണ് വി​ല്ലേ​ജു​ക​ളും പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലി​ലെ മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലാ​യി 14 വി​ല്ലേ​ജു​ക​ളി​ൽ പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​ണ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ 17 വി​ല്ലേ​ജു​ക​ളി​ലാ​ണ് സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന​ത്.