ഗ​ൽ​വാ​ൻ താ​ഴ്വ​രയി​ൽ ഇ​ന്ത്യ​ൻ പ​താ​ക​യും

09:54 PM Jan 04, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഗ​ൽ​വാ​ൻ താ​ഴ്വ​രയി​ൽ ഇ​ന്ത്യ​ൻ സൈ​ന്യം പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ഗ​ൽ​വാ​നി​ൽ ത​ങ്ങ​ളു​ടെ അ​ധീ​ന പ്ര​ദേ​ശ​ത്ത് ചൈ​ന പ​താ​ക ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ചി​ത്ര​വും പു​റ​ത്തു വ​ന്ന​ത്.

കേ​ന്ദ്ര നി​യ​മ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വാ​ണ് ഇ​ന്ത്യ​ൻ സൈ​ന്യം ഗ​ൽ​വാ​ൻ താ​ഴ്വ​ര​യി​ൽ ഇ​ന്ത്യ​ൻ സൈ​ന്യം പ​താ​ക ഉ​യ​ർ​ത്തു​ന്ന ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്ക് വെ​ച്ച​ത്. ചൈ​ന പ​താ​ക ഉ​യ​ർ​ത്തി​യ സ്ഥ​ലം ഇ​ന്ത്യ​യ്ക്കും ചൈ​ന​യ്ക്കും ഇ​ട​യി​ലു​ള്ള അ​തി​ർ​ത്തി ലം​ഘി​ച്ചാ​യി​രു​ന്നി​ല്ലെ​ന്ന് നേ​ര​ത്തേ സൈ​ന്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

2020ൽ ​ചൈ​നീ​സ് സൈ​ന്യ​വു​മാ​യി ഗ​ൽ​വാ​നി​ൽ സം​ഘ​ർ​ഷ​മു​ണ്ടായ​തി​ന് ശേ​ഷം ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ന​ട​ത്തി വ​രു​ന്ന സൈ​നി​ക ത​ല ച​ർ​ച്ച​ക​ളി​ൽ ഇ​നി​യും സ​മ​വാ​യം ആ​യി​ട്ടി​ല്ല. ത​ർ​ക്ക​മു​ണ്ടായി​രു​ന്ന പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ഇ​രു​വി​ഭാ​ഗ​ത്തെ​യും സേ​ന​ക​ൾ പി​ൻ​മാ​റ്റം ആ​രം​ഭി​ച്ചി​രു​ന്നു.