തിരുവനന്തപുരം: സിൽവർ ലൈൻ പ്രോജക്ടിന്റെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോറി (കെ-റെയിൽ) നെതിരായ പ്രക്ഷോഭം ഏറ്റെടുത്ത് കോൺഗ്രസ്. അതിര് നിർണയിച്ച് സ്ഥാപിക്കുന്ന സർവേ കുറ്റികൾ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
യുദ്ധസന്നാഹത്തോടെ കല്ലിടൽ തടയും. തുടക്കം മുതൽ ഒടുക്കം വരെ കുറ്റികൾ പിഴുതെറിയും. ക്രമസമാധാനത്തകർച്ച മുഖ്യമന്ത്രിക്ക് വിളിച്ചുവരുത്താമെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പദ്ധതിയിൽനിന്ന് അഞ്ച് ശതമാനം കമ്മീഷനാണ് പ്രതീക്ഷിക്കുന്നത്. ഈ കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണ്. കമ്മീഷനടിക്കാൻ പിണറായി പണ്ടേ സമർഥനാണ്. ലാവ്ലിനിൽ ഇത് കണ്ടതാണെന്നും സുധാകരൻ പരിഹസിച്ചു.
കെ-റെയിൽ വേണ്ടെന്ന് തന്നെയാണ് കെപിസിസി നിലപാട്. കാലഹരണപ്പെട്ട ടെക്നോളജിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ കണ്ണ് കമ്മീഷനിൽ; കെ-റെയിൽ സർവേ കുറ്റികൾ പിഴുതെറിയുമെന്ന് കോൺഗ്രസ്
07:21 PM Jan 04, 2022 | Deepika.com