തിരുവനന്തപുരം: പേരൂർക്കടയിൽ അമിതവേഗതയിൽ ബൈക്ക് മരത്തിൽ ഇടിച്ച് മൂന്ന് കൗമാരക്കാർ മരിച്ചു. ബിനീഷ് (16), സ്റ്റെഫിൻ (16), മുല്ലപ്പൻ (16) എന്നിവരാണ് മരിച്ചത്. അരുവിക്കര വഴയിലയിലായിരുന്നു അപകടം.
അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വഴിയരികിലെ കുറ്റിക്കാട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒരു ബൈക്കിലാണ് മൂന്നു പേരും സഞ്ചരിച്ചത്. മൂവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണ വേഗം; ബൈക്ക് മരത്തിലിടിച്ച് മൂന്ന് കൗമാരക്കാർ മരിച്ചു
06:36 PM Jan 04, 2022 | Deepika.com