ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു തിരുവല്ല സ്വദേശിനി മ​രി​ച്ചു

12:29 PM Jan 04, 2022 | Deepika.com
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു കാ​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. തി​രു​വ​ല്ല സ്വ​ദേ​ശി വി​ജ​യ​ല​ക്ഷ്മി​യാ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ദേ​ശീ​യ​പാ​ത 66ൽ ​ശ്രീ​നാ​രാ​യ​ണ​പു​ര​ത്തി​നു സ​മീ​പം അ​ഞ്ചാം​പ​രു​ത്തി​യി​ൽ പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം.

ഗു​രു​വാ​യൂ​ർ ദ​ർ​ശ​ന​ത്തി​ന‌ു ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു കാ​ർ യാ​ത്രി​ക​ർ. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്നും കൊ​ല്ലൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഡീ​ല​ക്സ് ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.