പ്ര​ഫ. എം.​വൈ. യോ​ഹ​ന്നാ​ന്‍റെ സം​സ്കാ​രം ഇ​ന്ന്

11:42 AM Jan 04, 2022 | Deepika.com
കോ​ല​ഞ്ചേ​രി: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച സു​വി​ശേ​ഷ​ക​നും പ്ര​ഭാ​ഷ​ക​നും ക്രി​സ്ത്യ​ന്‍ റി​വൈ​വ​ല്‍ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ പ്ര​സി​ഡ​ന്‍റും കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യ പ്ര​ഫ. എം.​വൈ. യോ​ഹ​ന്നാ​ന്‍റെ (85) സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് വ​ല​മ്പൂ​ര്‍ സെ​ന്‍റ് മേ​രീ​സ് വ​ലി​യ പ​ള്ളി​യി​ലാ​ണ് സം​സ്കാ​രം. ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു അ​ന്ത്യം.

ക​ട​യി​രു​പ്പ് മേ​ച്ച​ങ്ക​ര പ​രേ​ത​നാ​യ യോ​യാ​ക്കി-​മ​റി​യാ​മ്മ ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ആ​ലീ​സ് യോ​ഹ​ന്നാ​ന്‍ കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ഹൈ​സ്‌​കൂ​ള്‍ റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പി​ക​യും ക​ട​യി​രു​പ്പ് നെ​ച്ചു​പ്പാ​ടം കു​ടും​ബാം​ഗ​വു​മാ​ണ്.

മ​ക്ക​ൾ: ഡോ. ​ഐ​സ​ക് ജോ​ണ്‍ (എം​ഡി റാ​ഫാ ഡ​യ​ഗ്‌​നോ​സ്റ്റി​ക്‌​സ്), ജോ​സ​ഫ് ജോ​ണ്‍ (മു​ന്‍ എം​ഡി കേ​ഡ​ര്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ചാ​ര്‍​ട്ടേ​ഡ് ബാ​ങ്ക്), മേ​രി ബേ​ബി മേ​ലേ​ത്ത്, തോ​മ​സ് ജോ​ണ്‍ (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ഗാ​പ്പെ ഡ​യ​ഗ്‌​നോ​സ്റ്റി​ക്‌​സ്). മ​രു​മ​ക്ക​ള്‍: ബീ​ന ഐ​സ​ക് ചി​റ​യി​ല്‍ പ​ള്ളം കോ​ട്ട​യം, സം​ഗീ​ത ജോ​സ​ഫ് കു​റ്റി​പ്പു​ഴ മാ​റാ​ടി, ഡോ. ​ബേ​ബി മേ​ലേ​ത്ത്, മേ​ലേ​ത്ത് പ​ഴ​ന്തോ​ട്ടം (ഡ​യ​റ​ക്ട​ര്‍, എ​ലിം​സ് കോ​ള​ജ് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് തൃ​ശൂ​ര്‍), മീ​ന തോ​മ​സ് ചാ​ന്ത്യം പ​ണ്ട​പ്പി​ള്ളി.

വ​ട​വു​കോ​ട് രാ​ജ​ര്‍​ഷി മെ​മ്മോ​റി​യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഒ​മ്പ​തു വ​ര്‍​ഷ​ത്തോ​ളം അ​ധ്യാ​പ​ക​നാ​യി ജോ​ലി നോ​ക്കി​യ ശേ​ഷ​മാ​ണ് 1964-ല്‍ ​കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് കോ​ള​ജ് ആ​രം​ഭി​ച്ച​പ്പോ​ള്‍ ഇ​വി​ടെ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യി എ​ത്തു​ന്ന​ത്. 33 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നി​ട​യി​ല്‍ അ​വ​സാ​ന ര​ണ്ടു വ​ര്‍​ഷം പ്രി​ന്‍​സി​പ്പ​ലു​മാ​യി​രു​ന്നു.