രാജ്യത്തെ ഒമിക്രോണ്‍ ബാധിതർ 1,892

10:50 AM Jan 04, 2022 | Deepika.com
ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1,892 ആയി. ഇതില്‍ 766 പേര്‍ രോഗമുക്തരായി. 568 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് 382 രോഗികളുമായി ഡല്‍ഹിയാണ് രണ്ടാംസ്ഥാനത്തുള്ളത്.

കേരളം(185), രാജസ്ഥാന്‍(174), ഗുജറാത്ത്(152), തമിഴ്‌നാട്(121) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍

അതേസമയം, ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,007 പേര്‍ രോഗമുക്തരായി. 124 പേര്‍ മരണത്തിന് കീഴടങ്ങി.

കോവിഡ് മരണസംഖ്യ 4,82,017 ആയി. നിലവില്‍ 1,71,830 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 3,43,06,414 ആയി ഉയര്‍ന്നു.