ചാൻസിലർ പദവി വിവാദം; നിലപാട് ആവർത്തിച്ച് ഗവർണർ

10:39 AM Jan 04, 2022 | Deepika.com
തിരുവനന്തപുരം: ചാന്‍സിലര്‍ പദവി വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നത് കൊണ്ടാണ് പദവി ഏറ്റെടുക്കാത്തത്. പകരം സംവിധാനം ഏര്‍പ്പെടുത്തണം. തനിക്കാരോടും പ്രശ്‌നങ്ങളില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിവാദങ്ങളോട് തര്‍ക്കിച്ച് നില്‍ക്കാന്‍ താല്‍പര്യമില്ല. വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഭരണഘടന സ്ഥാപനങ്ങളെ മാനിക്കണം. സംവാദങ്ങൾ ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം.

ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ഗവർണർ ചോദിച്ചു.