24 മണിക്കൂറിനിടെ 37,379 രോഗികൾ; കോവിഡ് വ്യാപനം രൂക്ഷമാകുന്നു

10:00 AM Jan 04, 2022 | Deepika.com
ന്യൂഡൽഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,007 പേര്‍ രോഗമുക്തരായി. 124 പേര്‍ മരണത്തിന് കീഴടങ്ങി.

കോവിഡ് മരണസംഖ്യ 4,82,017 ആയി. നിലവില്‍ 1,71,830 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 3,43,06,414 ആയി ഉയര്‍ന്നു.