തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ഇന്നു നടക്കും. രാവിലെ 10.30 ന് കെപിസിസി ഓഫീസിൽ വെച്ചാണ് യോഗം. താഴേ തട്ടിലുള്ള പുനഃസംഘടന ഉൾപ്പെടെയുള്ളവ യോഗത്തിൽ ചർച്ചയാകും. ഇക്കാര്യത്തിൽ രാഷ്ട്രീയ കാര്യസമിതിയുടെ അംഗീകാരം നേടിയശേഷം തുടർ നടപടികൾ കൈക്കൊള്ളാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിനിടെ സർക്കാർ -ഗവർണർ വിവാദത്തിൽ കോണ്ഗ്രസ് സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചും ചർച്ചയുണ്ടാവും.
നിലവിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നത്തെ രാഷ്ട്രീയ കാര്യസമിതിയിൽ ചർച്ചചെയ്ത് കൈക്കൊള്ളും. കോണ്ഗ്രസ് അച്ചടക്കസമിതി അധ്യക്ഷനായി നിയമിതനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്ന് വൈകുന്നേരം ചുമതലയേൽക്കും.
കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന്; താഴേ തട്ടിലെ പുനഃസംഘടന ചർച്ച ചെയ്യും
06:46 AM Jan 04, 2022 | Deepika.com