ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ​ക്ക് ദു​ബാ​യി​യി​ൽ ഇ​നി ക്ലാ​സി​ല്ലാ​തെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്

04:47 AM Jan 04, 2022 | Deepika.com
ദു​ബാ​യ്: യു​എ​ഇ ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ​ക്ക് ദു​ബാ​യി​യി​ൽ പ​രി​ശീ​ല​ന ക്ലാ​സി​ല്ലാ​തെ ഡ്രൈ​വിം​ഗ് ലൈ​സൻ​സ് ന​ൽ​കാ​ൻ റോ​ഡ് ഗ​താ​ഗ​ത അ​ഥോ​റി​റ്റി (ആ​ർ​ടി​എ) തീ​രു​മാ​നി​ച്ചു. പ​ത്തു വ​ർ​ഷ ഗോ​ൾ​ഡ​ൻ വി​സ നേ​ടി​യ ആ​ൾ​ക്ക് സ്വ​ന്തം നാ​ട്ടി​ലെ അം​ഗീ​കൃ​ത ലൈ​സ​ൻ​സു​ണ്ടെ​ങ്കി​ലാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക.

സാ​ധാ​ര​ണ നാ​ൽ​പ​ത് അ​ല്ലെ​ങ്കി​ൽ ഇ​രു​പ​ത് പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വോ​ടെ ഇ​ള​വ് ല​ഭി​ക്കു​ന്ന​ത്. നാ​ട്ടി​ലെ ലൈ​സ​ൻ​സോ​ടെ അ​പേ​ക്ഷി​ച്ചാ​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് റോ​ഡ്, നോ​ള​ജ് ടെ​സ്റ്റു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ലൈ​സ​ൻ​സ് ല​ഭി​ക്കും.

ഒ​റി​ജി​ന​ൽ എ​മി​റേ​റ്റ്സ് ഐ​ഡി, സ്വ​ന്തം നാ​ട്ടി​ൽ അം​ഗീ​ക​രി​ച്ച ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, റോ​ഡ്-​നോ​ള​ജ് ടെ​സ്റ്റ് ഫ​ലം എ​ന്നി​വ​യാ​ണ് ദു​ബാ​യ് ലൈ​സ​ൻ​സ് ല​ഭി​ക്കാ​ൻ ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ൾ.