ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞ​തു പാ​ർ​ട്ടി നി​ല​പാ​ടെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

10:48 PM Jan 03, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് ദു​ർ​ബ​ല​മാ​കു​ന്പോ​ൾ എ​ല്ലാ​യി​ട​ത്തും ആ ​സ്ഥാ​ന​ത്തേ​ക്ക് ഇ​ട​തു​പ​ക്ഷ​ത്തി​നു വ​രാ​നാ​കി​ല്ലെ​ന്ന​താ​ണ് പാ​ർ​ട്ടി നി​ല​പാ​ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.

ഇ​ന്ത്യ​യൊ​ട്ടാ​കെ ബി​ജെ​പി​യെ എ​തി​ർ​ക്കാ​ൻ ഇ​ട​തു​പ​ക്ഷം ഉ​ണ്ട്. എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് ദു​ർ​ബ​ല​മാ​കു​ന്പോ​ൾ എ​ല്ലാ​യി​ട​ത്തും ബ​ദ​ലാ​യി ഇ​ട​തു​പ​ക്ഷം ത​ന്നെ അ​വി​ടെ വ​ര​ണ​മെ​ന്നി​ല്ല. മ​റ്റ് പ​ല​രും ആ ​സ്ഥാ​ന​ത്ത് വ​ന്നേ​ക്കാം.

ഇ​ക്കാ​ര്യ​ത്തി​ൽ ബി​നോ​യ് വി​ശ്വം യാ​ഥാ​ർ​ഥ്യ​മാ​ണു പ​റ​ഞ്ഞ​ത്. സി​പി​എ​മ്മി​ന് വ്യ​ത്യ​സ്ത നി​ല​പാ​ടു​ള്ള​തു​കൊ​ണ്ടാ​ണ് സി​പി​ഐ​യും സി​പി​എ​മ്മും ര​ണ്ട് പാ​ർ​ട്ടി​ക​ളാ​യി നി​ൽ​ക്കു​ന്ന​തെ​ന്നും കാ​നം പ​റ​ഞ്ഞു.