ലക്നോ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ക്വാറന്റൈനിൽ. അടുത്ത ബന്ധുവിനും പേഴ്സണൽ സ്റ്റാഫ് അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വസതിയിൽ ക്വാറന്റൈനിലാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
അതേസമയം, പ്രിയങ്കയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ പ്രധാന പ്രചാരകയും മുന്നിൽ നിന്ന് നയിക്കുന്നതും പ്രിയങ്ക ഗാന്ധിയാണ്.
സ്റ്റാഫ് അംഗത്തിന് കോവിഡ്; പ്രിയങ്ക ഗാന്ധി ക്വാറന്റൈനിൽ
10:31 PM Jan 03, 2022 | Deepika.com