ആലപ്പുഴ: ആലപ്പുഴയിലെ രഞ്ജിത്ത് വധക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ പ്രവർത്തകരാണ് അറസ്റ്റിലായത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളാണ് പിടിയിലായത്.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 14 ആയി. കഴിഞ്ഞ മാസം 19നാണ് രണ്‍ജീത്ത് കൊല്ലപ്പെടുന്നത്. ആറ് ബൈക്കുകളിലായി എത്തിയ 12 പേരാണ് കൃത്യത്തിൽ പങ്കെടുത്തത്.
രഞ്ജിത്ത് വധം; രണ്ട് പേർ കൂടി പിടിയിൽ
09:49 PM Jan 03, 2022 | Deepika.com