തിരുവനന്തപുരം: കണ്ണൂരിൽ മവേലി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ പോലീസ് ചവിട്ടി താഴെയിട്ട നടപടി ക്രൂരമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി.
ടിക്കറ്റില്ലെങ്കിൽ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടത്. അല്ലാതെ തെരുവുഗുണ്ടകളുടെ പ്രവർത്തന ശൈലിയല്ല പോലീസ് കാട്ടേണ്ടത്. പിണറായി വിജയന്റെ പോലീസിന് ഭ്രാന്തുപിടിച്ചിരിക്കുകയാണ്. ജനങ്ങളെ ആക്രമിക്കാൻ പോലീസിന് അധികാരമില്ല. ആരാണ് ഈ അധികാരം പോലീസിന് നൽകിയത്. പ്രതികരിക്കേണ്ടിടത്ത് പോലീസ് പ്രവർത്തിക്കുന്നില്ല.
ഇന്റലിജൻസ് സംവിധാനത്തിന്റെ ഗുരുതര വീഴ്ചകളാണ് അക്രമപരന്പകൾക്ക് കാരണം. ഇന്റലിജൻസ് സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചിരുന്നെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് നടന്ന അരുംകൊലകളും ഗുണ്ടകളുടെ അഴിഞ്ഞാട്ടവും ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
പിണറായി പോലീസിന് ഭ്രാന്തുപിടിച്ചിരിക്കുന്നു, തെരുവുഗുണ്ടകളുടെ സ്റ്റൈൽ: കെ. സുധാകരൻ
06:29 PM Jan 03, 2022 | Deepika.com