തിരുവനന്തപുരം: മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ എഎസ്ഐ മർദിച്ച സംഭവം കേരളത്തിലെ പോലീസ് ഗുണ്ടായിസത്തിന്റെ അവസാനത്തെ ഉദാഹരണമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
ആഭ്യന്തരമന്ത്രി നോക്കുകുത്തിയാണ്. ഗുണ്ടകളും ക്രിമിനലുകളും അക്രമങ്ങൾ നടത്തുന്പോൾ പോലീസ് സാധാരണക്കാരുടെ നെഞ്ചത്ത് കയറുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് മാവേലി എക്സ്പ്രസിൽ ഉണ്ടായിരിക്കുന്നത്.
തൊലിപ്പുറത്തെ ചികിത്സയല്ല കർശനമായ നടപടികളാണ് വേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ പോലീസ് ഗുണ്ടായിസം, പിണറായി വെറും നോക്കുകുത്തി: സുരേന്ദ്രൻ
06:21 PM Jan 03, 2022 | Deepika.com