ന്യൂഡൽഹി: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഒറ്റ ദിവസം ഡൽഹിയിൽ ചുമത്തിയത് 1.15 കോടി രൂപ. ഞായറാഴ്ചയാണ് ഇത്രയധികം തുക പിഴയിനത്തിൽ പിരിച്ചെടുത്തത്. 45 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായും സർക്കാർ അറിയിച്ചു.
പുതുവത്സര ദിനമായ ജനുവരി ഒന്നിന് 66 കേസുകളാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പോലീസ് രജിസ്റ്റർ ചെയ്തത്. 99 ലക്ഷം രൂപ പിഴയായി ലഭിച്ചതായും അധികൃതർ അറിയിച്ചു.
ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.
കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം: ഒറ്റദിവസം 1.15 കോടി പിഴ ഈടാക്കി ഡൽഹി
05:57 PM Jan 03, 2022 | Deepika.com